Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തര്‍ ആര്‍ട്ട് എക്‌സ്ബിഷന്‍ സീസണ്‍ 2 സംഘടിപ്പിച്ചു

ദോഹ :സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് എക്സിബിഷന്‍ സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന എക്‌സ്ബിഷനില്‍ ഇന്ത്യയിലെ വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള 50തിലേറെ ആര്‍ട്ടിസ്റ്റുകളുടെ 150ഓളം പെയിന്റിംഗുകള്‍ ആണ് പ്രദര്‍ശിപ്പിച്ചത്.

എക്‌സിബിഷന്‍ ഉല്‍ഘാടനം നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി നിര്‍വ്വഹിച്ചു.
പ്രശ്സ്ത സിനിമ നാടക പ്രവര്‍ത്തകനായ അടാട്ട് ഗോപാലന്‍ ചടങ്ങില്‍ വിശിഷ്ട അതിഥിയായിരിന്നു.
നോര്‍ത്ത് മേഖലാ വൈസ് പ്രസിഡന്റ് ജിതിന്‍ അധ്യക്ഷനായിരുന്നു.
സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, വൈസ് പ്രസിഡന്റ് സുനീതി സുനില്‍, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.നോര്‍ത്ത് മേഖല സെക്രട്ടറി അബ്ദുള്‍ ഹക്കിം സ്വാഗതവും, ആര്‍ട്ട് എക്‌സിബിഷന്‍ കണ്‍വീനര്‍ ബിജു സി കെ നന്ദി പറഞ്ഞു.

ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ പോസ്റ്റര്‍ രചന മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, മെമെന്റോ, സര്‍ട്ടിഫിക്കേറ്റ് എന്നിവ ചടങ്ങില്‍ കൈമാറി.

ഇന്ത്യന്‍ എംബസി അപ്പക്‌സ് ബോഡി ഭാരവാഹികളായ എ പി മണികണ്ഠന്‍ , ഇ പി അബ്ദുര്‍ റഹ്‌മാന്‍ എബ്രഹാം മാത്യു , ദീപക് ഷെട്ടി ,മിനി സിബി എന്നിവര്‍ ഉള്‍പ്പടെ ആയിരത്തോളം പേരാണ് സന്ദര്‍ശനത്തിയത്.

Related Articles

Back to top button