ചൊക്ലി കണ്ണോത്ത് മഹല്ല് ഖത്തര്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍
ദോഹ. ചൊക്ലി കണ്ണോത്ത് മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയും സാമ്പത്തിക സെമിനാറും സംഘടിപ്പിച്ചു. ബിന്‍ മഹമൂദ് മിസ്റ്റര്‍ ഗ്രില്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് റാസിഖ് ചൊക്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ജലീല്‍ ഇര്‍ഫാനി ഉത്ഘാടനം നിര്‍വഹിച്ചു.
സാമ്പത്തിക ആസൂത്രണവും നൈതിക സംരംഭഗത്വവും എന്ന വിഷയം ബസ്സാം മലപ്പുറം അവതരിപ്പിച്ചു.
സെക്രട്ടറി ആസിഫ് അസിസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശേഷം നടന്ന കമ്മറ്റി തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ നജീബ് വെള്ളാവൂര്‍ നേതൃത്വം നല്‍കി. റാസിഖ് ചൊക്ലി (പ്രസിഡണ്ട് ) ആസിഫ് അസിസ് ( സെക്രട്ടറി ) നമര്‍ ( ട്രഷറര്‍ ) നൗഷാദ് വൈശ്യാന്‍ കണ്ടി, സിറാജുദ്ധീന്‍ കെ സി (വൈസ് പ്രസിഡന്റുമാര്‍) ഷംസീര്‍ പി, മുഹമ്മദ് സഹല്‍ (ജോയിന്റ് സിക്രട്ടറിമാര്‍) എന്നിവര്‍ ഭാരവാഹികളായി 2024-2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.
യോഗത്തില്‍ ഷംസീര്‍ സ്വാഗതവും സിറാജ് കെ സി നന്ദിയും പറഞ്ഞു.