പിവി മുഹമ്മദ് മൗലവിക്ക് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നല്കി

ദോഹ: കെഎംസിസി ഖത്തര്‍ ഉപദേശക സമിതി വൈസ് ചെര്‍മാന്‍ പിവി മുഹമ്മദ് മൗലവിക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. നാലരപ്പതിറ്റാണ്ടായി ഖത്തറില്‍ പ്രവാസിയായ പിവി മുഹമ്മദ് മൗലവി കെഎംസിസിയുടെ വിവിധ ഘടകങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചാണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.
കെഎംസിസിയുടെ തുടക്ക കാലം മുതലേ നേതൃപരമായ പങ്ക് വഹിക്കുന്ന പിവി ആത്മാര്‍ത്ഥതയുടെയും നിഷ്കളങ്കതയുടെയും പര്യായമാണെന്നും, ശിഷ്ട കലം പാര്‍ട്ടിക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ സേവനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കെഎംസിസി ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്, ഉപദേശക സമിതി ചെയര്മാന് എംപി ഷാഫി ഹാജി, വേള്‍ഡ് കെഎംസിസി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഉപദേശക സമിതി വൈസ് ചെയര്മാന് സി വി ഖാലിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി വി യെ കുറിച്ചുള്ള ഗാനം മന്‍സൂര്‍ മണ്ണാര്‍ക്കാട് ആലപിച്ചു, പി വിയുടെ ജീവിത ചരിത്ര ഡോക്യുമെന്റ് പ്രദര്‍ശിപ്പിച്ചു. കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഉള്‍പ്പടെ വിവിധ ഘടകങ്ങള്‍ പി.വിക്ക് സ്നേഹാദരങ്ങള്‍ നല്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. നിയാസ് ഹുദവി ഖിറാഅത്ത് പാരായണം ചെയ്തു. ഭാരവാഹികളായ അന്‍വര്‍ ബാബു , റഹിം പാക്കഞ്ഞി, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, ഷംസുദീന്‍ വാണിമേല്‍ നേതൃത്വം നല്കി. ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍,വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.