Local News
പ്രഥമ ബംഗ്ളാദേശ് മാമ്പഴോല്‍സവം സമാപിച്ചു

പ്രഥമ ബംഗ്ളാദേശ് മാമ്പഴോല്‍സവം സമാപിച്ചു
ദോഹ. ഖത്തറിലെ ബംഗ്ളാദേശ് എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിച്ച
പ്രഥമ ബംഗ്ളാദേശ് മാമ്പഴോല്‍സവം സമാപിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ 72390 കിലോ മാങ്ങകള്‍ വില്പനയായി. 64000 സന്ദര്‍ശകരാണ് മാമ്പഴോല്‍സവത്തിനെത്തിയത്.
പ്രതീക്ഷിച്ചതിലും വേഗം സ്റ്റോക്കുകള്‍ വിറ്റഴിഞ്ഞതിനാല്‍ എക്സിബിഷന് നേരത്തെ ക്ളോസ് ചെയ്യേണ്ടി വന്നതായി സംഘാടകര്‍ അറിയിച്ചു.
