Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പൊതു ബീച്ചുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും അവയുടെ സേവന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പദ്ധതിക്ക് തുടക്കം

ദോഹ. പൊതുമരാമത്ത് അതോറിറ്റിയുമായി (അഷ്ഗാല്‍) സഹകരിച്ച് പൊതു ബീച്ചുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും അവയുടെ സേവന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ദേശീയ പദ്ധതിയുടെ തുടക്കം മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട് മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ റുമൈഹി വെളിപ്പെടുത്തി. രാജ്യത്തുടനീളമുള്ള 18 ബീച്ചുകളുടെ വികസനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

അംഗീകൃത സമയക്രമം അനുസരിച്ചും മുനിസിപ്പാലിറ്റികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചും വരും കാലയളവില്‍ കാര്യമായ ബീച്ച് വികസനവും പുതിയ സൈറ്റുകള്‍ തുറക്കലും നടക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സിമൈസ്മ, അല്‍ വക്ര, സീലൈന്‍, അല്‍ ഫര്‍ക്കിയ, അല്‍ ഗാരിയ, സഫ അല്‍ തൗഖ്, അല്‍ ഖറൈജ് എന്നിവിടങ്ങളിലെ എട്ട് പ്രധാന ബീച്ചുകള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അല്‍ റുമൈഹി വിശദീകരിച്ചു. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

Related Articles

Back to top button