Local News
ഇന്‍കാസ് ഖത്തറിന്റെ പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം അഡ്വ. വി.എസ്. ജോയിക്ക് സമ്മാനിച്ചു

ദോഹ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയിക്ക് സമ്മാനിച്ചു.
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ സാന്നിധ്യത്തില്‍ ഐസിസി അശോക ഹാളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ നോര്‍ക്ക- റൂട്സ് ഡയറക്ടര്‍ ജെ.കെ. മേനോനാണ് പുരസ്‌കാരം സമ്മാനിച്ചത്.

