ഖത്തറിലെ പ്രഥമ സമഗ്ര കൗമാര ഭക്ഷണ ക്രമക്കേടുകള്‍ക്കുള്ള ക്ലിനികുമായി സിദ്ര മെഡിസിന്‍

ദോഹ: ഖത്തറിലെ പ്രഥമ സമഗ്ര കൗമാര ഭക്ഷണ ക്രമക്കേടുകള്‍ക്കുള്ള ക്ലിനികുമായി ഖത്തര്‍ ഫൗണ്ടേഷനില്‍ അംഗമായ സിദ്ര മെഡിസിന്‍ രംഗത്ത്. 8 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിനായാണ് അഡോളസെന്റ് മെഡിസിന്‍ പ്രോഗ്രാമില്‍ ഒരു പ്രത്യേക ഭക്ഷണ ക്രമക്കേട് ക്ലിനിക് ആരംഭിക്കുന്നത്. കൗമാരക്കാരുടെ ഭക്ഷണ രീതികളും ശീലങ്ങളും അവരുടെ ആരോഗ്യകരമായ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് ഈ ക്‌ളിനിക്കിന്റെ ദൗത്യം.
ശിശുരോഗവിദഗ്ദ്ധര്‍, മനഃശാസ്ത്രജ്ഞര്‍, ഡയറ്റീഷ്യന്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു ബഹുമുഖ സംഘമാണ് പരിചരണം നല്‍കുന്നത്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഫോര്‍ ഈറ്റിംഗ് ഡിസോര്‍ഡേഴ്‌സ് , ഫാമിലി ബേസ്ഡ് തെറാപ്പി തുടങ്ങിയ സുവര്‍ണ്ണ നിലവാരത്തിലുള്ള ചികിത്സകളില്‍ ഈ ടീമിന് പരിശീലനം നല്‍കിയിട്ടുണ്ട്.