കെഎംസിസി ഖത്തര്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ‘ഹരിതമയം 2025’

ദോഹ: കെഎംസിസി ഖത്തര്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ദോഹയിലെ യമാമ കോംപ്ലക്‌സ് അത്‌ലെന്‍ ഹാളില്‍ വെച്ച് ‘ഹരിതമയം’ പൊതു സമ്മേളനം സംഘടിപ്പിച്ചു. മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് ഗഫൂര്‍ പാറക്കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ സൈനുല്‍ ആബിദീന്‍ ഉത്ഘാടനം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ മുഖ്യാഥിതി ആയിരുന്നു.
സ്‌നേഹവും സഹിഷ്ണുതയുമുള്ള പൊതുപ്രവര്‍ത്തകര്‍ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആധുനിക നൂതന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതു തലമുറയെ പരിപോഷിപ്പിച്ചെടുക്കാന്‍ കെഎംസിസി മുന്നോട്ട് വരേണ്ടതുണ്ടെന്നും പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഗ്ലോബല്‍ കെഎംസിസി ഉപാധ്യക്ഷന്‍ എസ്.എ.എം ബഷീര്‍, കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ നിഹ്‌മത്തുള്ള കോട്ടക്കല്‍, ഹംസ കുന്നുമ്മല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് നബീല്‍ നന്തി എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ഷരീഫ് മേമുണ്ട മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കെഎംസിസി ഭാരവാഹികളായ ഫൈസല്‍ കേളോത്ത്, ഷംസുദ്ധീന്‍ വാണിമേല്‍, സംസ്ഥാന ഉപദേശക സമിതി അംഗം മുസ്തഫ എലത്തൂര്‍, ജില്ലാ ഭാരവാഹികളായ മുജീബ് ദേവര്‍കോവില്‍ , റൂബിനാസ് കോട്ടേടത്ത്, മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ കെ.വി, മണ്ഡലം ഭാരവാഹി മുഫീദ് കോട്ടക്കല്‍, മുന്‍സിപ്പല്‍ ഭാരവാഹികളായ മുഹമ്മദ് ങജ, ഷുക്കൂര്‍ സി.പി, റാഷിദ് മാടാക്കര, മുസ്തഫ മാടാക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
മുഖ്യാഥിതിയായ പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന് നിഹ്‌മത്തുള്ള കോട്ടക്കല്‍ ഉപഹാര സമര്‍പ്പണവും ഇസ്മായില്‍ മാടാക്കര പൊന്നാടയുമണിയിച്ചു. ഐ.യുയഎം.എല്‍ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദീന് പയ്യോളി മുനിസിപ്പല്‍ കെഎംസിസിയുടെ ഉപഹാരം ഗഫൂര്‍ പാറക്കണ്ടിയും റഫീഖ് പി.സി യും ചേര്‍ന്ന് കൈമാറി, നിസാര്‍ തൗഫീഖ് പൊന്നാടയണിയിച്ചു.
പയ്യോളി മുനിസിപ്പല്‍ കെഎംസിസി വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ രംഗത്തും നാട്ടില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ അശരണരായ ഒരുപാട് പേര്‍ക്ക് അത്താണിയായികൊണ്ട് ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ പ്രയോജനങ്ങള്‍ ഭരണസമിതിക്കും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും എപ്പോഴും കിട്ടാറുണ്ടെന്നും സ്വീകരണത്തിന് നന്ദിയറിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തില്‍ വി.കെ അബ്ദുറഹ്‌മാന്‍ പറഞ്ഞു.
കെഎംസിസി സ്‌നേഹ സുരക്ഷാ പദ്ധതി ആനുകൂല്യത്തിന് അര്‍ഹരായവരെ ഉള്‍പ്പെടുത്തിയും പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവര്‍ക്ക് ആര്‍.പി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കി.
ജനറല്‍ സെക്രെട്ടറി പി.സി. റഫീഖ് സ്വാഗതവും അന്‍സാര്‍ നന്ദിയും പറഞ്ഞു.
