ഓര്‍മകളില്‍ സിദ്ദിക്ക’അനുസ്മരണസംഗമം

ദോഹ : രണ്ടു വര്‍ഷം മുമ്പ് അന്തരിച്ച പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദിഖിന്റെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് സെഡ് മീഡിയ ദോഹയില്‍ അനുസ്മരണസംഗമം സംഘടിപ്പിച്ചു. ‘ഓര്‍മകളില്‍ സിദ്ദിക്ക’ എന്ന പേരില്‍ ഐ.സി .സി അശോക ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ സംവിധായകന്‍ സിബി മലയില്‍ മുഖ്യാതിഥി ആയിരുന്നു.
മലയാള ഹാസ്യസിനിമക്ക് പുതിയൊരു മേല്‍വിലാസം നല്‍കിയ സംവിധായകന്‍, തിരക്കഥാകൃത്ത്, ഹിറ്റ്മേക്കര്‍ എന്നീ നിലകളിലൊക്കെ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും സെലിബ്രിറ്റി പരിവേഷങ്ങളൊന്നും എടുത്തണിയാതെ വിനയാന്വിതനായി ജീവിച്ച, ജനകീയനായ കലാകാരനായിരുന്നു സിദ്ദിഖ് എന്ന് സിബി മലയില്‍ അനുസ്മരിച്ചു.
പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയുമെല്ലാം ശാന്തമായും സരസമായും നേരിട്ട് സ്വന്തയൊരു വിജയവഴി വെട്ടിയാണ്
സിദ്ദിഖ് തന്റെ കലാജീവിതം സാര്‍ത്ഥകമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി. എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കലാസാംസ്‌കാരിക പ്രവര്‍ത്തകരായ ചന്ദ്രമോഹന്‍, പി. എന്‍. ബാബുരാജ്, കെ.കെ. ഉസ്മാന്‍, , കെ. വി. ബോബന്‍, വര്‍ഗീസ് വര്‍ഗീസ്, ഹൈദര്‍ ചുങ്കത്തറ, സെഡ് മീഡിയ ഡയറക്ടര്‍ ഫെമിനഎന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ച് സംസാരിച്ചു.
ചടങ്ങില്‍ തന്‍സീം കുറ്റ്യാടി സ്വാഗതവും താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

