
ഖത്തറിന്റെ അടിസ്ഥാന സൗകര്യ മേഖല അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശക്തമായ വികാസത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ദോഹ: ഖത്തറിന്റെ തന്ത്രപരമായ സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ഊര്‍ജ്ജ, ഗതാഗത, നിര്‍മാണ മേഖലകളിലെ എന്നിവയാല്‍ ഖത്തറിന്റെ അടിസ്ഥാന സൗകര്യ മേഖല അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശക്തമായ വികാസത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മൊര്‍ഡോര്‍ ഇന്റലിജന്‍സിന്റെ കണക്കനുസരിച്ച്, വിവിധ മേഖലകളിലുടനീളമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വിപണി 2025 ല്‍ 33.40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണെന്നും 2030 ആകുമ്പോഴേക്കും 41.30 ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നും 4.30 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ വികസിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ദൗത്യം, പൊതുമരാമത്ത് അതോറിറ്റിയില്‍ നിന്നുള്ള 22.2 ബില്യണ്‍ ഡോളര്‍ അഞ്ച് വര്‍ഷത്തെ മൂലധന പദ്ധതി നിര്‍മാണ മേഖലയെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

