Local News
ഖത്തര്‍ റെയിലിന്റെ രണ്ടാമത് ബാക് ടു സ്‌കൂള്‍ കാമ്പയിന് ഉജ്വല സമാപനം

ദോഹ. ഖത്തര്‍ റെയില്‍വേസ് കമ്പനി ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെ ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലെ സ്പോര്‍ട് സിറ്റി സ്റ്റേഷനില്‍ സംഘടിപ്പിച്ച രണ്ടാമത് ‘ബാക്ക്-ടു-സ്‌കൂള്‍’കാമ്പയിന് ഉജ്വല സമാപനം . പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച്, ദോഹ മെട്രോ ശൃംഖലയിലുടനീളം സ്‌കൂള്‍ സന്ദര്‍ശന പരിപാടി പുനരാരംഭിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു.

