Breaking News
ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ തലബാത്ത് സേവനങ്ങള്‍ക്ക് ഖത്തറില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ തലബാത്ത് സേവനങ്ങള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം ഒരാഴ്ചത്തെ ഭരണപരമായ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയതായി ദ പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
കമ്പനി നിരവധി ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഉപഭോക്തൃ സംരക്ഷണവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും സംബന്ധിച്ച 2008 ലെ (8) നമ്പര്‍ നിയമത്തിലെ (16) ആര്‍ട്ടിക്കിളിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു.


