Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖിഫ് സംഘാടക സമിതി വികസിപ്പിച്ചു

ദോഹ. ഖിഫ് ടൂര്‍ണമെന്റ് സംഘാടക സമിതിയിലേക്ക് പുതുതായി പന്ത്രണ്ടു പേരെ കൂടി ഉള്‍പെടുത്തി കമ്മിറ്റി വിപുലപ്പെടുത്തി. ദോഹയിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതരും പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരുമായ മുഹമ്മദ് ഷാനവാസ്, സാബിത് സഹീര്‍, ഫാസില്‍ അബ്ദുള്‍ ഹമീദ്, അനസ് മൊയ്തീന്‍, അജ്മല്‍ അബ്ദുല്‍റഹ്‌മാന്‍, ഷാനിബ് ഷംസുദ്ദീന്‍, ആസാദ് അബ്ദുല്‍റഹ്‌മാന്‍, അബ്ബാസ് അന്‍വര്‍ ഹുസൈന്‍, അമീര്‍ പെരുവള്ളി അബ്ദുള്‍ റഹീം, ഷിയാസ് കൊട്ടാരം എന്നിവരെയാണ് പുതുതായി ഖിഫ് എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത്.

പുതുതായി ചേര്‍ത്ത അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ചേര്‍ന്ന വിപുലമായ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് ഖിഫ് സീസണ്‍ 16 ന്റെ വിശദാംശങ്ങള്‍ സംഘാടകര്‍ പ്രഖ്യാപിച്ചത്. യോഗത്തില്‍ പ്രസിഡണ്ട് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്‌മദ് സ്വാഗതം പറഞ്ഞു. സീസണ്‍ 16 ന്റെ സംഘാടനത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഷമീന്‍ എന്നിവര്‍ വിശദീകരിച്ചു. ട്രഷറര്‍ ഹനീഫ് നന്ദി പ്രകാശിപ്പിച്ചു

Related Articles

Back to top button