Breaking News
സീലൈന്‍ മെഡിക്കല്‍ ക്ലിനിക് ഇന്ന് മുതല്‍

ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണിലേക്കുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് സീലൈന്‍ മെഡിക്കല്‍ ക്ലിനിക് സേവനം നല്‍കുന്നത് 2026 ഏപ്രില്‍ 15 വരെ സീസണ്‍ മുഴുവന്‍ ക്ലിനിക് തുറന്നിരിക്കും. എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 2 വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും തുറന്നിരിക്കും. ക്യാമ്പിംഗ് സീസണിലുടനീളം ഈ പ്രതിവാര ഷെഡ്യൂള്‍ തുടരും.


