Local News
ഹൊറാസിസ് ഉച്ചകോടി 2025 ല്‍ ഐബിപിസി ഖത്തര്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം പങ്കെടുത്തു

ദോഹ. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന 10-ാമത് ഹൊറാസിസ് ആഗോള ഉച്ചകോടിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഖത്തര്‍ പ്രസിഡന്റും വത്നാന്‍ ഹോള്‍ഡിംഗ്സ് കണ്‍സള്‍ട്ടന്റുമായ താഹ മുഹമ്മദ് അബ്ദുല്‍ കരീം പങ്കെടുത്തു.
സംരംഭകര്‍, ഭരണാധികാരികള്‍, ആഗോള ചിന്തകര്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം പ്രമുഖരെ ഒരുമിച്ചുചേര്‍ക്കുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഉന്നതതല സമ്മേളനങ്ങളില്‍ ഒന്നാണ് ഹൊറാസിസ് ആഗോള ഉച്ചകോടി. ‘സഹകരണത്തിന്റെ ശക്തിയെ ഉപയോഗപ്പെടുത്തുക’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് 10-ാമത് ഉച്ചകോടി സംഘടിപ്പിച്ചത്.