സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷന്റെ അവസാന നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് പ്രമോഷന്റെ ആറാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. ഒക്ടോബര്‍ 15 ന് സഫാരി മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളാണ് സമ്മാനര്‍ഹര്‍ക്കുള്ള കാറുകള്‍ കൈമാറിയത്.
നറുക്കെടുപ്പില്‍ വിജയികളായ ഫായിസ് (കൂപ്പണ്‍ നമ്പര്‍: STR600066123), അഫ്‌റാര്‍ (കൂപ്പണ്‍ നമ്പര്‍: STR601105023), വിജയ അമൃത നായിഡു പുലാഗല (കൂപ്പണ്‍ നമ്പര്‍: STR601024174 ), ദയ്‌ലന്‍ (കൂപ്പണ്‍ നമ്പര്‍: STR600320317 ) ഫ്‌ളോഡെലിസ പലില്ലോ (കൂപ്പണ്‍ നമ്പര്‍: STR600394247) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.
2025 സെപ്റ്റംബര്‍ മുപ്പതോടു കൂടി അവസാനിച്ച വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇറാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയിരുന്നത്. ആകെ ആറു നറുക്കെടുപ്പുകളിലായി 25 കാറുകളാണ് സഫാരി സമ്മാനമായി നല്‍കിയത്. എക്കാലത്തും നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രൊമോഷനും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു.