Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

എം എം എ അലുംനി ഖത്തര്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാല്‍ സംയുക്താഭിമുഖ്യത്തില്‍ ഹെല്‍ത്ത് ക്യാമ്പും അവെയര്‍നസ് ക്ലാസും സംഘടിപ്പിച്ചു

ദോഹ: ചെന്നൈ മലബാര്‍ മുസ്ലീം അസോസിയേഷന്‍ അലുംനി ഖത്തര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാല്‍ ശാഖയുമായി സഹകരിച്ച് ഹെല്‍ത്ത് ക്യാമ്പും, ഹെല്‍ത്ത് അവെയര്‍നസ് ക്ലാസും സംഘടിപ്പിച്ചു. സമൂഹാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്.

രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തവര്‍ക്ക് ബ്ലഡ് ഷുഗര്‍, ക്രിയാറ്റിനിന്‍, നേത്രപരിശോധന, കൊളസ്ട്രോള്‍, ബി.എം.ഐ., ബ്ലഡ് പ്രഷര്‍ തുടങ്ങിയ പരിശോധനകള്‍ ആസ്റ്റര്‍ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ സൗജന്യമായി നടത്തി.

പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാലിലെ ഇന്റേര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മാത്യു വി. ഏബ്രഹാം ”ഹൃദയാരോഗ്യം” എന്ന വിഷയത്തില്‍ ശ്രദ്ധേയമായ ക്ലാസ് നടത്തി. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ജീവിതശൈലി മാറ്റങ്ങള്‍, സന്തുലിതാഹാരം, വ്യായാമം തുടങ്ങിയവയുടെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

എം.എം.എ. അലുംനി ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിഷാദ് അബ്ദു സ്വാഗതപ്രസംഗം നടത്തി. പ്രസിഡന്റ് ഫൈസല്‍ സി.കെ. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാഫര്‍ പി.പി. നന്ദി പറഞ്ഞു.

ആരോഗ്യ ബോധവല്‍ക്കരണ പ്രഭാഷണം നടത്തിയ ഡോ. മാത്യു വി. ഏബ്രഹാമിന് എം.എം.എ. അലുംനി ഖത്തറിന്റെ ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ചു.

പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കുമായി പ്രിവിലേജ് കാര്‍ഡ് വിതരണം നടന്നു. ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാല്‍ ബ്രാഞ്ച് മാനേജര്‍ ശ്രീ. ശ്രീജു ശങ്കര്‍, കാര്‍ഡ് ലോക കേരളസഭാംഗവും അലുംനി മുതിര്‍ന്ന അംഗവുമായ അബ്ദുറൗഫ് കൊണ്ടോട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. കാര്‍ഡിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ആസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് വിശദീകരിച്ചു.

പരിപാടിയോടനുബന്ധിച്ച് ”ഫിറ്റ്‌നസ് ചലഞ്ച്” എന്ന പുതിയ സംരംഭം ഡോ. മാത്യു വി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങള്‍ ട്രഷറര്‍ ശ്രീ. നബീല്‍ പി.എന്‍.എം. അവതരിപ്പിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലീത് എം.കെ., മുഹമ്മദ് നവീദ്, ഷമീര്‍ മണ്ണറോട്ട്, തന്‍വീര്‍ ഇബ്രാഹിം, സാലിഹ് വെള്ളിശ്ശേരി, മുഹമ്മദ് ജാസിം, ഷമീം എ.വി, ഹിഷാം സുബൈര്‍, ജിതിന്‍ ലത്തീഫ്, ഷഫീഖ് പി, അബ്ദുല്‍ കഹാര്‍, ആദില്‍ വി, നിഹാല്‍ കമാല്‍ എന്നിവര്‍, ആസ്റ്റര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഷിഹാബ് എന്നിവരോടൊപ്പം പരിപാടിക്ക് നേതൃത്വം നല്‍കി.

സമൂഹാരോഗ്യ ബോധവല്‍ക്കരണത്തില്‍ ചെന്നൈ മലബാര്‍ മുസ്ലീം അസോസിയേഷന്‍ അലുംനി ഖത്തര്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ക്ക് ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button