ഖത്തര്‍ കൊടുങ്ങല്ലൂര്‍ ഏരിയാ മഹല്ല് കോഡിനേഷന്‍ കമ്മിറ്റി സംഗമം

ദോഹ. ഖത്തര്‍ കൊടുങ്ങല്ലൂര്‍ ഏരിയാ മഹല്ല് കോഡിനേഷന്‍ കമ്മിറ്റി, പ്രദേശത്തെ 12 മഹല്ലുകളിലെ അംഗങ്ങളെയും കുടുംബങ്ങളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗമം ഖത്തറിലെ ഷഹാനിയ അല്‍ദോസരി പാര്‍ക്കില്‍ സംഘടിപ്പിച്ചു.
ഡോ. മുഹമ്മദ് അല്‍ദോസരി മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ കണ്‍വീനര്‍ സബീബ് ബാവ പരിപാടിയുടെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
കാലത്തിന്റെ ചലനങ്ങളോടൊപ്പം മനുഷ്യബന്ധങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന പുതിയ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള ഒത്തുചേരലുകള്‍ ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കാന്‍ ഏറെ സഹായകമാകുമെന്ന് സബീബ് ബാവ ഓര്‍മിപ്പിച്ചു.
വിവിധ സാംസ്‌കാരിക കലാ കായിക മത്സരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം കൊടുങ്ങല്ലൂര്‍ മേഖലയിലെ മുന്നൂറോളം പേര്‍ വളരെ ആവേശത്തോടെ പങ്കെടുത്തു.
വിവിധ ഇനങ്ങളിലെ മത്സരങ്ങള്‍ മുബാറക് എടവിലങ്ങ്, മുഹമ്മദലി എറിയാട് എന്നിവര്‍ നിയന്ത്രിച്ചു.
മല്‍സരങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ട ഇമ്പമേറിയ മാപ്പിളപ്പാട്ടുകളും ഗാനങ്ങളും പരിപാടിയെ കൂടുതല്‍ ആകര്‍ഷണീയമാക്കി.
മത്സര വിജയികള്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അബ്ദുള്‍ സലാം, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹ ഗാനങ്ങളോടെ പരിപാടികള്‍ അവസാനിച്ചു.
