Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മടപ്പള്ളി കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ മെഗാ ഷോ

ദോഹ: കേരളത്തിലെ കലാലയങ്ങളില്‍ ഏറെ പഴക്കമുള്ളതും ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്തതുമായ മടപ്പള്ളി ഗവണ്മെന്റ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഖത്തര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒരു മെഗാ ഷോ ജനുവരി മാസം ദോഹയില്‍ നടക്കും . അതിന് വേണ്ടി ആഷിഖ് അഹ്‌മദ് ചെയര്‍മാനായും ശ്രീനാഥ് ജനറല്‍ കണ്‍വീനറായും നൗഷാദ് ഫിനാന്‍സ് കണ്‍ട്രോളര്‍ ആയും ഉളള വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചു. പരിപാടിയുടെ സുഗമമായ ഏകോപനത്തിന് സംഘടനയുടെ പ്രസിഡന്റ് ഫൈസല്‍ കേളോത്ത്, ജനറല്‍ സെക്രട്ടറി ബിജു സി കെ എന്നിവരും വിവിധ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്ന ഷജല ശിവറാം, അതുല്‍രാജ് കെ, ഷീജിത്ത് വി പി, കെ പി ഇക്ബാല്‍, അന്‍വര്‍ ബാബു, സനല്‍ കുമാര്‍, ജെയിംസ് മരുതോങ്കര, മുബാറക് മുഹമ്മദ്, ഷിറാസ് സിത്താര, റഹിയാസ് എം എം, നൂര്‍മിന അഷ്റഫ്, അബ്ദുള്‍ ഗഫൂര്‍ പുതുക്കുടി, ഷംസുദ്ദീന്‍ കൈനാട്ടി, മുഹമ്മദ് ജൗഹര്‍, ഹബീബ് മേച്ചേരി, ഷാജി വി പി, മൂസ എന്നിവരും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

സംഘടനയ്ക്ക് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിക്കാനും ലോഗോ രൂപകല്‍പ്പന ചെയ്യാനും ഉളള മത്സരം കൂടി പ്രഖ്യാപിച്ചിട്ടുണ്ട് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. ഖത്തറില്‍ ഉളള ആര്‍ക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ ഏറ്റവും മികച്ച പേരിനും ലോഗോയ്ക്കും വെവ്വേറെ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. എന്‍ട്രികള്‍ നവംബര്‍ 30 ന് മുമ്പ് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ആണ് അയക്കേണ്ടത്

Related Articles

Back to top button