കലയും സാഹിത്യവും സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടിയാവണം : അഹ്‌മദ് സഖാഫി

ദോഹ : കലയും സാഹിത്യവും സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടിയാവണമെന്ന് ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് അഹ്‌മദ് സഖാഫി പേരാമ്പ്ര പറഞ്ഞു. ഐ സി എഫ് ദോഹ റീജിയന്‍
സംഘടിപ്പിച്ച ഐ ഫെസ്റ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന, മദ്ഹ് ഗാനം, പ്രസംഗം, കവിതാ പാരായണം, സ്‌പോട് ക്വിസ് തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 165 പോയിന്റ് നേടി മര്‍ഖിയ ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. അല്‍സദ്ദ്, മുശയിരിബ് ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
നാഷണല്‍ സംഘടനാ സെക്രട്ടറി ഉമര്‍ കുണ്ടുതോട് വിജയികളെ പ്രഖ്യാപിച്ചു. അല്‍സദ്ദ് ഡിവിഷനിലെ സലീം ഇര്‍ഫാനി കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടി കലാപ്രതിഭ പട്ടം സ്വന്തമാക്കി. റീജിയന്‍ പ്രസിഡന്റ് യാഖൂബ് സഖാഫി അധ്യക്ഷനായ സമാപന സംഗമത്തില്‍ നാഷണല്‍ പ്രസിഡന്റ് അഹ്‌മദ് സഖാഫി, നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫി നല്‍കി. ഐ സി ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, ആര്‍ എസ് സി നാഷണല്‍ ഇ ബി അംഗം കഫീല്‍ പുത്തന്‍പള്ളി എന്നിവര്‍ ആശംസ അറിയിച്ചു. അബ്ദുല്‍ അസീസ് സഖാഫി പാലോളി, കെ ബി അബ്ദുള്ള ഹാജി, അബ്ദുറഹ്‌മാന്‍ പി വി സി, റഹ്‌മത്തുള്ള സഖാഫി,ഉമര്‍ പുത്തൂപ്പാടം, നൗഷാദ് അതിരുമട, ജമാല്‍ അസ്ഹരി, ഫഖ്റുദിന്‍ പെരിങ്ങോട്ടുകര, ഡോക്ടര്‍ അബ്ദുല്‍ ഹമീദ് തുടങ്ങിയ നാഷണല്‍ നേതാക്കള്‍ സംബന്ധിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് വഹാബ് സഖാഫി നേതൃത്വം നല്‍കി. റീജിയന്‍ സെക്രട്ടറി മുജീബ് വൈലത്തൂര്‍ സ്വാഗതവും ഹാരിസ് മൂടാടി നന്ദിയും പറഞ്ഞു.
