Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സഫാരി ജീവനക്കാര്‍ക്കായി അത്യാധുനിക ക്ലബ് ഹൗസ് ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനും വിനോദത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഒരുക്കിയ അത്യാധുനിക ക്ലബ് ഹൗസ് ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കായുള്ള താമസസ്ഥലത്ത്, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സുരേന്ദ്ര നാഥ് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് അംഗങ്ങളും മറ്റു ജീവനക്കാരും പങ്കെടുത്തു.

‘ഒരു സ്ഥാപനത്തിന്റെ വിജയം അതിലെ ഓരോ ജീവനക്കാരന്റെയും സന്തോഷവും വിജയവുമാണ്. വളരെ കാലമായി എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആശയമായിരുന്നു സഫാരി ഗ്രൂപ്പിന്റെ 2800-ഓളം വരുന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ വലിയ കുടുംബത്തിന് ആരോഗ്യ പരിപാലത്തിനും വിനോദത്തിനുമായി ഇത്തരമൊരു സൗകര്യം ഒരുക്കുക എന്നത്. എന്നാല്‍ പരിമിതമായ താമസ ഇടങ്ങളില്‍ ഇത്രയും ബ്രഹത്തായ ഒരു സൗകര്യം ഒരുക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാര്യമായത് കൊണ്ട് ഇതുവരെ അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സഫാരിലെ മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍കൊള്ളിക്കാന്‍ പാകത്തില്‍ സ്വന്തമായുള്ള സ്ഥലത്ത് നിര്‍മ്മിച്ച സഫാരിയുടെ സെന്‍ട്രലൈസഡ് അക്കമെഡേഷന്‍ ആയത് കൊണ്ട് തന്നെ എന്റെ ആഗ്രഹം പോലെ തന്നെ ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ക്ലബ്ബ് ഹൗസ് ഒരുക്കാന്‍ കഴിഞ്ഞു എന്നതില്‍ അതിയായ സന്തോഷമുണ്ട്, എന്ന് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.

ജീവനക്കാരെ സ്റ്റാഫ് എന്നതിനു പകരം ‘സഫാരി ഫാമിലി മെമ്പര്‍മാര്‍’ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം, സഹപ്രവര്‍ത്തകരോടുള്ള കരുതല്‍ തങ്ങളുടെ അടിസ്ഥാന നയമാണെന്നും വ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലബ്ബ് ഹൗസില്‍ ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ കായിക പരിശീലന ഉപകരണങ്ങളോടു കൂടിയ വിശാലമായ ജിംനേഷ്യം, വിജ്ഞാനപ്രദമായതും വിനോദപരവുമായ പുസ്തകങ്ങളും മറ്റുമായി വായനാ സൗകര്യത്തോടെ ഒരുക്കിയ ലൈബ്രറി ആന്റ് റീഡിംഗ് റൂം, വലിയ ടെലിവിഷനും വിശാലമായ ഏരിയയോടെയുള്ള എന്റര്‍ടൈമന്റ് ഹാള്‍, ചെസ്, കാരംസ് തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകള്‍ കളിക്കുന്നതിനായി ഉപകരണങ്ങളടക്കം പ്രത്യേകം സജ്ജമാക്കിയ ഗെയിമിംഗ് ഹാള്‍ ഒപ്പം, താമസസ്ഥലത്തിന് സമീപം രാത്രിയിലും കളിക്കാനുതകുന്ന തരത്തില്‍ ലൈറ്റോടു കൂടിയ മികച്ച ടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ടാണ് സഫാരി ക്ലബ്ബ് ഹൗസ് സഫാരി ജീവനക്കാര്‍ക്കായി സമര്‍പ്പിച്ചത്. പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള വിനോദ കായിക സൗകര്യങ്ങളും ഫിറ്റനസ് സെന്ററുകളും ഇതില്‍ പെടുന്നവയാണ്.

ഉദ്ഘാടന ചടങ്ങിന് ശേഷം, ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടിന്റെ ഔദ്യോഗിക കിക്കോഫും സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരം നടന്നു. തിരക്ക് പിടിച്ച ജീവിത ശൈലിക്കിടയില്‍ ജീവനക്കാര്‍ക്ക് കായികക്ഷമത നിലനിര്‍ത്താനും മാനസികോല്ലാസം നേടാനും ഈ ക്ലബ് ഹൗസ് വലിയ പ്രചോദനമാകുമെന്നും മനസ്സിനു ഉന്മേഷവും ശരീരിക ക്ഷമതയും ഉള്ള ജീവനക്കാര്‍ ജോലിയെ അതേ മനോഭാവത്തോടെ എതിരേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button