Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:മലയാളത്തിലെ മുതിര്‍ന്ന നടി കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു.ഒരു ആയുസ്സ് മുഴുവനും അഭിനയത്തിനായി സമര്‍പ്പിച്ച നടിയാണ് കെ പി എ സി ലളിതയെന്നും തമാശ നിറഞ്ഞ കഥാപാത്രങ്ങളിലൂടേയും അമ്മ വേഷങ്ങളിലൂടെയുമൊക്കെ മലയാള ചലച്ചിത്ര ലോകത്തിന് അവരര്‍പ്പിച്ച രംഗങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ലെന്നും കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ അനുശോചന യോഗത്തില്‍ പറഞ്ഞു.സെക്രട്ടറി അഹമ്മദ് ഷാഫി,സംസ്ഥാന സമിതി അംഗങ്ങളായ അനീസ് റഹ്‌മാന്‍ മാള,നിത്യ സുബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button