Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഇന്ന് മുതല്‍ ആഴ്ചാവസാനം വരെ രാജ്യത്ത് താപനില ക്രമേണ ഉയര്‍ന്നേക്കും

ദോഹ: ഇന്ന് മുതല്‍ ആഴ്ചാവസാനം വരെ രാജ്യത്ത് താപനില ക്രമേണ ഉയര്‍ന്നേക്കും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് പ്രകാരമാണിത്. താപനില 43-47 ഡിഗ്രി സെല്‍ഷ്യസ് ആകാം. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 47-49 ഡിഗ്രി സെല്‍ഷ്യസില്‍ വരെ എത്തിയേക്കുമെന്നും അത് വ്യക്തമാക്കി.

ഈ കാലയളവിലെ ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികളും ജാഗ്രതയും കൈകൊള്ളണമെന്ന് വകുപ്പ് ശുപാര്‍ശ ചെയ്തു. സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക, ആവശ്യത്തിന് ദ്രാവകം കുടിക്കുക, വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് ഒഴിവാക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

Related Articles

Back to top button