Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ – സര്‍വ്വീസ് കാര്‍ണ്ണിവല്‍ സംഘാടക സമിതി രൂപീകരിച്ചു

ദോഹ : പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സര്‍വ്വീസ് കാര്‍ണ്ണിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴില്‍, വിദ്യാഭ്യാസം, തുടര്‍ പഠനം, പ്രവാസി ക്ഷേമ പദ്ധതികള്‍, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും ഈ മേഖലയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള വ്യത്യസ്ത സ്റ്റാളുകളും സര്‍വീസ് കാര്‍ണിവലില്‍ ഒരുക്കും. നവമ്പര്‍ 29 വെള്ളിയാഴ്ച ബര്‍വ വില്ലേജിലാണ് സര്‍വീസ് കാര്‍ണിവല്‍ നടക്കുക.

ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠനായിരിക്കും ഉപദേശക സമിതി ചെയര്‍മാന്‍. ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്‌മാന്‍, ഐ.ബി.പി.എന്‍ പ്രസിഡണ്ട് താഹ മുഹമ്മദ് എന്നിവരെ വൈസ് ചെയര്‍മാന്മാരായും തിരഞ്ഞെടുത്തു. കെ.സി. അബ്ദുലത്തീഫ്, അഡ്വ നിസാര്‍ കോച്ചേരി, കെ.എല്‍ ഹാഷിം, പി.കെ മുഹമ്മദ്, ശശിധര പണിക്കര്‍, തോമസ് സക്കറിയ്യ എന്നിവരാണ് ഉപദേശക സമിതിയംഗങ്ങള്‍.

ഐസിസി, ഐസിബിഎഫ് മുന്‍ പ്രസിഡണ്ടന്റ് പി.എന്‍ ബാബുരാജ് ആണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. ഡോ. താജ് ആലുവ, ഫൈസല്‍ കുന്നത്ത്, റഷീദ് അഹമ്മദ്, സുഹൈല്‍ ശാന്തപുരം, അബിദ സുബൈര്‍ എന്നിവര്‍ രക്ഷാധികാരികളാവും.

പ്രവാസി വെല്‍ഫെയര്‍ പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ആണ് സര്‍വ്വീസ് കാര്‍ണ്ണിവലിന്റെ സംഘാടക സമിതി ചെയര്‍മാന്‍. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് മാരായ സാദിഖ് ചെന്നാടന്‍, നജില, അനീസ് റെഹ്‌മാന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. മജീദ് അലി ജനറല്‍ കണ്‍വീനറും റഷീദ് അലി, താസീന്‍ അമീന്‍ എന്നിവര്‍ അസിസ്റ്റന്റ് കണ്‍വീനര്‍മാരുമാണ്.

വിവിധ വകുപ്പ് ചെയര്‍മാനായും കണ്‍വീനറായും യഥാക്രമം അബ്രഹാം ജോസഫ്, മുനീഷ് എ.സി.(വിദ്യഭ്യാസം, കരിയര്‍) ഷിയാസ് കൊട്ടാരം, അഹമ്മദ് ഷാഫി ( ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ) നിസാര്‍ അഹമ്മദ്, മുഹമ്മദ് റാഫി (സാമ്പത്തികം, നിക്ഷേപം ) മുഹമ്മദ് കുഞ്ഞി, ഷറഫുദ്ദീന്‍ സി ( പ്രവാസി ക്ഷേമ പദ്ധതികള്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ (ഫെസിലിറ്റി), നിഹാസ് എറിയാട് (പവലിയന്‍), ശരീഫ് ചിറക്കല്‍ (ഗസ്റ്റ് മാനേജ്‌മെന്റ്), ഷാഫി മൂഴിക്കല്‍ (സ്‌പോണ്‍സര്‍ഷിപ്പ്), റഹീം വേങ്ങേരി (ലീഗല്‍ & അപ്രൂവല്‍), റബീഅ് സമാന്‍ (പ്രചരണം), നിസ്താര്‍ കളമശ്ശേരി (വളണ്ടിയര്‍), റുബീന മുഹമ്മദ് കുഞ്ഞി (ഭക്ഷണം), അനീസ് റഹ്‌മാന്‍ (കലാപരിപാടികള്‍) മഖ്ബൂല്‍ അഹമ്മദ് ( രജിസ്‌ട്രേഷന്‍), അസീം എം.ടി ( സുവനീര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.

ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും സര്‍വീസ് കാര്‍ണിവല്‍. പരമ്പരാഗത ആഘോഷ രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രവാസം സാര്‍ത്ഥകമാക്കാനുമുള്ള വിവിധ വഴികള്‍ അറിയാനും പുതിയ ചിന്തകള്‍ക്ക് തുടക്കം കുറിക്കാനും ഈ കാര്‍ണ്ണിവല്‍ ഉപകരിക്കും. സാമ്പത്തിക വിദഗ്ദരായ നിഖില്‍ ഗോപാല കൃഷ്ണന്‍, ഷഫീഖ് സി. പി, ഹാരിസ് പടിയത് , പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ എന്‍ എം ഹുസൈന്‍, കരിയര്‍ വിദഗ്ദന്‍ സുലൈമാന്‍ ഊരകം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സര്‍വീസ് കൗണ്ടറുകളുമാണ് സര്‍വീസ് കാര്‍ണിവലിന്റെ സവിശേഷത. സര്‍വീസ് കാര്‍ണിവല്‍ വ്യത്യസ്ത സേവനങ്ങള്‍ മുന്‍കൂട്ടി ഉറപ്പുവരുത്താന്‍ www.pravasiwelfare.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Related Articles

Back to top button