Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ തൃശൂര്‍ സ്വദേശി നിര്യാതനായി

ദോഹ: ഹൃദയാഘാതം മൂലം ഖത്തറില്‍ തൃശൂര്‍ സ്വദേശി നിര്യാതനായി .
തൃശൂര്‍ വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശി ചുരിയാണി വീട്ടില്‍ പരേതനായ ശങ്കരന്‍ മകന്‍ മണികണ്ഠന്‍ (53) ആണ് നിര്യാതനായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയിരുന്നു..
മാതാവ് : കുഞ്ഞിക്കാളി
ഭാര്യ : അംബിക
മക്കള്‍ : ആവണി , അമല്‍ കൃഷ്ണ .
ഇരുവരും വിദ്യാര്‍ത്ഥികളാണ്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇന്ന് രാത്രി 10.00 മണിക്ക് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്സ്‌പ്രെസ്സില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതാണെന്നും കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.



