ദോഹയിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷം ജൂണ്‍ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍

ദോഹ: ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐ.എസ്.സി) നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂണ്‍ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് യോഗാ പരിപാടികളുമായി ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഒന്നിക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
കുട്ടികളുടെ റിഥമിക് യോഗ പ്രദര്‍ശനം, യോഗ ക്വിസ് മത്സരം, യോഗാ മികവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്കുന്ന യോഗ ചലഞ്ച്, വെല്‍നസ് സെഷന്, യോഗ വിദഗ്ധര്‍ നയിക്കുന്ന മാസ് യോഗ സെഷന് എന്നിവയോടെയാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയാവും. എംബസി ഉദ്യോഗസ്ഥര്‍, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുല്റഹ്മാന്, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡനറ് താഹ മുഹമ്മദ് തുടങ്ങിവരും പങ്കെടുക്കും.

