Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ആദരം

ദോഹ. ഖത്തറില്‍ ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്
ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ആദരം. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഡോ.സിമി പോളിനെ ആദരിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബ് ഡോ.സിമി പോളിന് മെമന്റോ സമ്മാനിച്ചു.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉയര്‍ത്തുന്ന ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള കാര്യക്ഷമമായ പരിഹാരമാണ് മരം നടുകയും പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തുകയും ചെയ്യുകയെന്നത്. ഈ രംഗത്ത് ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയായ ഡോ. സിമി പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മെമന്റോ സമ്മാനിച്ച് സംസാരിക്കവേ അലി അല്‍ ഹന്‍സാബ് അഭിപ്രായപ്പെട്ടു. ചെടികളും പൂക്കളും നിറഞ്ഞുനില്‍ക്കുന്ന കാഴ്ച കണ്ണിനും കരളിനും കുളിരുപകരുന്നതാണെന്നും ഓരോരുത്തരും തങ്ങളുടെ വീട്ടിലും പരിസരത്തും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി ഖത്തറില്‍ സിമി പോളിന്റെ ഗാര്‍ഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്കോ ഫ്ളവര്‍ ആന്റ് വെജിറ്റബിള്‍ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാര്‍ഡന്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദര്‍ശിക്കാറുള്ളത്.

എറണാകുളം കടവന്തറയി പി.സി. ജോസഫ്, സെലീന്‍ ദമ്പതികളുടെ മകളായ സിമി പോള്‍ ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയാണ്. തൃശൂര്‍ എടത്തിരുത്തി സ്വദേശി പോള്‍ ഇട്ടൂപ് വലിയ വീട്ടിലാണ് ഭര്‍ത്താവും കെവിന്‍ പോള്‍, എഡ് വിന്‍ പോള്‍ എന്നിവര്‍ മക്കളുമാണ് . കുടുംബത്തിന്റെ പിന്തുണയോടെ സിമി നടത്തുന്ന പ്രവര്‍ത്തനം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നത് കുടുംബത്തിന് മൊത്തം അഭിമാനകരമായ നേട്ടമാണ്.

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ മശ് ഹൂദ് തിരുത്തിയാട്, ഖത്തര്‍ കമ്മ്യൂണ്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഉസ് മാന്‍ കല്ലന്‍, ഹാജി കെ.വി. അബ്ദുല്ലക്കുട്ടി, അബ്ദുല്ല പൊയില്‍, വാസു വാണിമേല്‍ , ഡോ. അന്‍വര്‍, ബഷീര്‍ അഹ് മദ്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മൂനീര്‍, ഷമീര്‍ പി.എച്ച്. വി.ഐ.പോള്‍, റസിയ ഉസ് മാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button