Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍മനാര്‍ മദ്റസ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

ദോഹ : അല്‍മനാര്‍ മദ്റസ 2023-24 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഏഴാം ക്ലാസില്‍ ആയിഷ ആലിയ ഒന്നാം റാങ്കും മുഹമ്മദ് ഇഹാന്‍ രണ്ടാം റാങ്കും ഹിന ആഷിഫ് മൂന്നാം റാങ്കും നേടി. ആറാം ക്ലാസ്സില്‍ മറിയം കണിയാറക്കല്‍, ഫൈസ ഹയാല്‍, മുഹമ്മദ് ഹാസിക് ലബ്ബ, നാലാം ക്ലാസ്സില്‍ മുഹമ്മദ് സഈം, ഇഹാന്‍ അബ്ദുല്‍ വഹാബ്, അബ്ദുല്ല ഫൈസല്‍, മൂന്നാം ക്ലാസ്സില്‍ ആദം അലി, നബ്ഹാന്‍ ഉബൈദുല്ല, അംന അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു റാങ്കുകള്‍ക്ക് അര്‍ഹരായി.

രണ്ടാം ക്ലാസ്സില്‍ കെന്‍സ അഷ്‌കര്‍, അല്‍വിന അദിന്‍ എന്നിവര്‍ ഒന്നാം റാങ്കും, റസാന്‍ മുഹമ്മദ്, അയ്റ സാലിം, ഹിറ ഹാഷിര്‍ എന്നിവര്‍ രണ്ടാം റാങ്കും, ഫാത്തിമ സൈന്‍, അബ്ദുല്ല അബ്ദുല്‍ ഹമീദ് എന്നിവര്‍ മൂന്നാം റാങ്കും നേടി. ഒന്നാം ക്ലാസ്സില്‍ അസ്വ സുഹൈല്‍, ഫാത്തിമ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഒന്നാം റാങ്കും, ഇമാദ് ആഷിഫ്, ഹാദിയ നഹീം എന്നിവര്‍ രണ്ടാം റാങ്കും, ഹാതിം അബ്ദുല്‍ വഹാബ്, ദുആ മുഹമ്മദ് എന്നിവര്‍ മൂന്നാം റാങ്കും നേടി.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി അഭിനന്ദിച്ചു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഒന്ന് മുതല്‍ എട്ടു വരെ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് 60004486/33651083 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button