Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫാര്‍മ കെയറിന്റെ പുതിയ ശാഖ അല്‍ ഖോര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറിലെ റീട്ടെയില്‍ ഫാര്‍മസി മേഖലയില്‍ രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫാര്‍മ കെയര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ശാഖ അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ യൂസഫ് അലി ഹസന്‍ അല്‍ മുഹന്നദി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ എം.ഒ.ഷൈജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു .

മരുന്നുകള്‍ക്ക് പുറമേ കോസ്‌മെറ്റിക്‌സ്, മെഡിക്കല്‍ എക്യൂപ്‌മെന്റ്്‌സ് എന്നിവയുടെ വിപുലമായ ശേഖരം പുതിയ ഫാര്‍മസിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫാര്‍മ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹാരിഫ് ങഅ,എം.എ, മാനേജിങ് ഡയറക്ടര്‍ നൗഫല്‍ കട്ടയാട്ട് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button