Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടീ ടൈമിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്ന ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ കരീമിന് സ്വീകരണം നല്‍കി

ദോഹ: ജി.സി.സി, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തറിലെ നേതൃത്വത്തിലേക്ക് അബ്ദുള്‍ കരീം തിരിച്ചെത്തി. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അദ്ദേഹത്തിന് ടീ ടൈം ഫാമിലി സ്വീകരണമൊരുക്കി. ഡിസംബര്‍ 11 വ്യാഴം വൈകീട്ട് 4 മണിക്ക് സല്‍വ റോഡിലെ പ്രീമിയം ബ്രാഞ്ചിലാണ് സ്വീകരണമൊരുക്കിയത്.

2002-ല്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ടീ ടൈം’ ചെറിയ കാലയളവില്‍ തന്നെ സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാന്റാക്കുന്നതില്‍ അദ്ദേഹത്തിന്റെ പരിശ്രമം വളരെ വലുതാണ്. ഖത്തറിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പാര്‍ട്ണര്‍ ഡോ. മുഹമ്മദ് അല്‍ കഹ്താനി വിശിഷ്ടാതിഥി ആയിരുന്നു.

ഖത്തറില്‍ ആരംഭിച്ച് എല്ലാ ജിസിസി രാജ്യങ്ങളിലും യു.കെയിലും ഇന്ത്യയിലുമായി ടീ ടൈം ?ഗ്രൂപ്പിനെ വളര്‍ത്തിയ അദ്ദേഹം വീണ്ടും ഖത്തറിന്റെ മാനേജ്‌മെന്റ് തലത്തില്‍ എത്തുന്നത് ടീ ടൈം കുടുംബത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Related Articles

Back to top button