Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ 19ന് , ക്യൂ ആര്‍ ഐ എഫ് സി തൃശ്ശൂര്‍ ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറവും ഏറ്റുമുട്ടും

ദോഹ. ഖത്തറില്‍ നടന്നുവരുന്ന ഖിഫ് സൂപ്പര്‍ കപ്പ് സീസണ്‍ 16 ന്റെ കിരീടപ്പോരാട്ടം ഡിസംബര്‍ 19 വെള്ളിയാഴ്ച ഹിലാലിലെ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ നടക്കും. ക്യൂ ആര്‍ ഐ എഫ് സി തൃശ്ശൂര്‍ ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറത്തിനെയാണ് ഫൈനലില്‍ നേരിടുന്നത്. പരാജയം അറിയാതെയാണ് ഇരു ടീമുകളും കലാശ പോരാട്ടത്തിന് എത്തുന്നത്. ഇത് വരെ നടന്ന മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ വീതം നേടി മാപ്‌സ് കോഴിക്കോട് ടീമിന്റെ മുസമ്മിലിനൊപ്പം ടോപ് സ്‌കോറര്‍ പദവി പങ്കിടുന്ന ജംഷീര്‍ ആണ് മലപ്പുറം ടീമിന്റെ കുന്തമുന. അവരുടെ ഷെമാര്‍ട്ടണ്‍, ഷഗിന്‍ , തൗഫീഖ്, നവാഫ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. ക്യൂ ആര്‍ ഐ എഫ് സി തൃശൂര്‍ ഭാഗത്ത് മുസൂഫ്, ജോണ്‍ , ഷഹീന്‍, റഷീദ് ആന്റണി എന്നീ താരങ്ങളുടെ മികവില്‍ ആണ് പ്രതീക്ഷ. തീ പാറുന്ന പോരാട്ടം ആയിരിക്കും ഇരു ടീമുകളും അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ കാഴ്ച വെക്കുക.

ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സംഗീത നൃത്ത പരിപാടികളും ഒരുക്കുന്നു. സരിഗമപ യിലൂടെയും ബിഗ് ബോസിലൂടെയും ആരാധകരെ കയ്യിലെടുത്ത അക്ബര്‍ ഖാന്‍ ആയിരിക്കും സംഗീത പരിപാടിയിലെ മുഖ്യ ആകര്‍ഷണം. പ്രതാപ് ദാസ്, റിയാസ് കരിയാട് എന്നിവരും ഗാനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എം ഈ എസ് സ്‌കൂള്‍ ബാന്‍ഡിന്റെ പ്രത്യേക പ്രകടനം മറ്റൊരു ആകര്‍ഷണമാണ്.

സൂപ്പര്‍ കപ്പിന്റെ ആരവം ഒഴിയുമ്പോള്‍ ഈസക്ക സെവന്‍സിന്റെ ആവേശത്തിലേക്ക് കടക്കുകയാണ് പ്രവാസികളായ ഖത്തര്‍ ഫുട്ബാള്‍ ആരാധകര്‍. ഇരുനൂറിലേറെ കളിക്കാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 16 ഫ്രാഞ്ചൈസികളാണ് ടീമുകള്‍ അണിനിരത്തുക. ഈസക്ക നമ്മെ വിട്ടു പിരിഞ്ഞ ഫെബ്രുവരി ആദ്യ വാരം ഫൈനല്‍ വരുന്ന വിധത്തില്‍ ആയിരിക്കും മത്സരങ്ങള്‍ ക്രമീകരിക്കുക

Related Articles

Back to top button