Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

‘ആയുര്‍വേദം പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരം’ : ഡോ. ടിനു തമ്പി, സിഇഒ ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍

ഡോ.അമാനുല്ല വടക്കാങ്ങര

പ്രവാസികള്‍ അനുഭവിക്കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും ഏറെ പ്രയോജനകരമാണ് ആയുര്‍വേദ ചികില്‍സയെന്നും ഇത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവരികയാണെന്നും ഷാര്‍ജയിലെ ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ സിഇഒ ഡോ. ടിനു തമ്പി അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ മലയാളി എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങരക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രവാസികളുടെ ആരോഗ്യ സംരംക്ഷണത്തില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. വിനു തമ്പി സംസാരിച്ചത്.


പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളും പ്രകൃതിപരമായ ചികില്‍സാവിധികളും തന്നെയാണ് ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏത് പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാമെന്നതും ആയുര്‍വേദത്തിന്റെ സവിശേഷതയാണ്.

വാതസംബന്ധമായ രോഗങ്ങള്‍, നാഡീ ഞരമ്പുകളുടെ പ്രശ്‌നങ്ങള്‍, പിരടി വേദന, ഊരവേദന, മുട്ടു വേദന തുടങ്ങിയവയും പ്രമേഹം, രക്ത സമ്മര്‍ദ്ധം, കൊളസ്‌ട്രോള്‍, ചര്‍മ രോഗങ്ങള്‍ തുടങ്ങിയവയുമാണ് പ്രവാസ ലോകത്ത് കൂടുതലായും കണ്ടുവരുന്നത്. ഇവക്കൊക്കെ കൃത്യമായ ആയുര്‍വേദ മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഷാര്‍ജ ക്‌ളോക്ക് ടവറിടനുത്തായി ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തുന്ന ഡോ. ടിനു തമ്പി പറഞ്ഞു.

സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് നിത്യവും ഇവിടെ ചികില്‍സക്കെത്തുന്നത്. മിക്കവര്‍ക്കും വലിയ ആശ്വാസമാണ് ആയുര്‍വേദ ചികില്‍സയിലൂടെ ലഭിക്കുന്നത്.

തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസികള്‍ ഇടക്കൊക്കെ നല്ല ആയുര്‍വേദ മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും സഹായകമാണ്. ആയുര്‍വേദ വിധികളനുസരിച്ചുള്ള മരപ്പാത്തികളും സ്റ്റീമിംഗ് സംവിധാനവുമൊക്കെയാണ് ഈ ആയുര്‍വേദിക് കേന്ദ്രത്തിന്റെ പ്രത്യേകത. അമ്മാവനില്‍ നിന്നും ആയുര്‍വേദത്തിന്റെ പാരമ്പര്യം ലഭിച്ച ഡോ. ടിനു തമ്പി കണിശമായ ചിട്ടകളോടെയാണ് ഓരോ ചികല്‍സയും നിശ്ചയിക്കുന്നത്. നിരന്തരമായ പഠന ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പല മരുന്നുകളും അത്ഭുതകരമായ ഫലമാണ് നല്‍കുന്നത്. കേവലം 45 ദിവസം കൊണ്ട് പ്രമേഹം റിവേര്‍സ് ചെയ്യിപ്പിക്കാന്‍ സഹായകമായ ഒരു മരുന്നിന്റെ പരീക്ഷണത്തിലാണ് ഡോ.ടിനു . നിരവധി പേരില്‍ ഈ മരുന്ന് വലിയ ഫലം നല്‍കി. ഇപ്പോഴും പരീക്ഷണം തുടരുകയാണ്. വിജയകരമായാല്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രമേഹത്തില്‍ നിന്നും മോചനം നേടാന്‍ ഈ മരുന്ന് സഹായകമാകും.

ശാരീരികാരോഗ്യവും മാനസികാരോഗ്യവും വളരെ ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഹോളിസ്റ്റിക് അപ്രോച്ചാണ് മിക്ക കേസുകളിലും ഡോ . പിന്തുടരുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്താണ് ആയുര്‍വേദം. അതിന്റെ അനന്ത സാധ്യതകളെ ലോകത്തിന്റെ ആരോഗ്യ പരിരക്ഷക്ക് എങ്ങനെ പ്രയോഡജനപ്പെടുത്താമെന്നതിന്റെ പ്രായോഗിക പരീക്ഷണങ്ങളിലൂടെയാണ് ഡോ. ടിനു തമ്പി ശ്രദ്ധേയനാകുന്നത്.

താല്‍പര്യമുള്ളവര്‍ക്ക് ഡോ.ടിനു തമ്പിയുമായി +971 558620759 എന്ന നമ്പറില്‍ ബന്ധപ്പെടാം

Related Articles

Back to top button