Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയെ അപലപിച്ച് 14 ലോക രാജ്യങ്ങള്‍

ദോഹ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയെ അപലപിച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ പതിനാല് ലോക രാജ്യങ്ങള്‍ രംഗത്ത്.

ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വെളിപ്പെടുത്തിയ സംയുക്ത പ്രസ്താവനയില്‍, അധിനിവേശ വെസ്റ്റ് ബാങ്കില്‍ 19 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഉപേക്ഷിക്കാനും കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് നിര്‍ത്താനും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ജര്‍മ്മനി, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, ജപ്പാന്‍, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 19 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതിയെ അപലപിച്ചതായി പ്രസ്താവന വെളിപ്പെടുത്തി.

Related Articles

Back to top button