സംസ്‌കൃതി ഖത്തര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ :സംസ്‌കൃതി ഖത്തറും നോവ ഹെല്‍ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 350ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് സംഘാടനം കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. .സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം എം പി സുരേഷ് അധ്യക്ഷത വഹിച്ച മെഡിക്കല്‍ ക്യാമ്പ് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ ഉത്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് സത്താര്‍ എം എല്‍ എക്ക് ഉപഹാരം നല്‍കി .ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .നോവ ഹെല്‍ത് കെയറിനു ഉള്ള ഉപഹാരം എംഎല്‍എ എന്‍ കെ അക്ബര്‍ നോവ മെഡിക്കല്‍ സെന്റര്‍പ്രതിനിധികള്‍ അലന്‍ ടോം, അഡ്രിയന്‍ ബ്രാന്‍ഡോണ്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിന്‍ലാല്‍ ടി .ടി സ്വാഗതവും യൂണിറ്റ് ജോയിന്‍ സെക്രട്ടറി പ്രിയേഷ് മണപ്പുറം നന്ദിയും പറഞ്ഞു. രമീഷ് സിയായിരുന്നു പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ .


