Breaking News
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു

ദോഹ: ഖത്തറിലേക്ക് ഹമദ് പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു
ഖത്തര്‍ കസ്റ്റംസിലെ കള്ളക്കടത്ത് വിരുദ്ധ വകുപ്പ്, ‘ഷാബു’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് പദാര്‍ത്ഥമായ മെത്താംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ഓഡിയോ സ്പരീക്കറിനുള്ളില് ഒളിപ്പിച്ച 1.84 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് ഇന്‍സ്പെക്ടറുടെ സംശയത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹമദ് തുറമുഖം വഴി എത്തിയ ചരക്ക് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുകയും മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്


