Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘ഖല്‍ബിലെ കണ്ണൂര്‍ 2.0 – അ ലോഷി പാടുന്നു’- പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ : ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിന്റെ ഇരുപ്പത്തിഅഞ്ചാം വാര്‍ഷിക ആഘോഷ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ലളിതമായ ചടങ്ങില്‍ വെച്ച് നടന്നു.

ഖല്‍ബിലെ കണ്ണൂര്‍ 2.0 – അലോഷി പാടുന്നു എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ഫെബ്രുവരി 5നു വ്യാഴാഴ്ച വൈകുന്നേരം ന്യൂ ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് അരങ്ങേറുക. പ്രശസ്ത ഗായകന്‍ അലോഷിയുടെ സംഗീത നിശയാണ് ചടങ്ങിലെ പ്രധാന ആകര്‍ഷണം.

റേഡിയോ മലയാളം 98.6 എഫ് എം ഓഫീസില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുള്‍ റഹ്‌മാന്‍, കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, ആര്‍ ജെ സൂരജ്, പ്രോഗ്രാം കണ്‍വീനര്‍ രതീഷ് മാത്രാടന്‍, വൈസ് പ്രസിഡണ്ട് അബ്ദു പാപ്പിനിശ്ശേരി, സ്മൈല്‍ കുവാഖ് പ്രസിഡണ്ട് ഷീജ സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button