
വാഖിന് പുതിയ നേതൃത്വം
ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന് ഖത്തറിന്റെ 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ ഐ ഐ സിസി ഹാളില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് അക്ബര്‍ ടി പി യുടെ അധ്യക്ഷതയില്‍ ഖത്തറിലെ സാമൂഹ്യ സാംസകാരിക ജീവ കാരുണ്യ പ്രവര്‍ത്തകനും റേഡിയോ മലയാളം ഡയറക്ടറുമായ കെ സി അബ്ദുലത്തീഫ് ഉല്‍ഘടനം നിര്‍വഹിച്ചു. കടഇ സെക്രട്ടറി ഹംസ യൂസുഫ് മുഖ്യാതിഥിയായിരുന്നു . ജനറല്‍ സെക്രട്ടറി ഷാജഹാന് ടി കെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷമീര്‍ മണ്ണറോട്ട് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു .
ശേഷം നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജൈസല്‍ കെ കെ , ജനറല്‍ സെക്രട്ടറിയായി ഷമീര്‍ മണ്ണറോട്ട്, ട്രഷററായി ഷംവില്‍ എളംകുഴി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഷാജഹാന് ടി കെ , ഫവാസ് ബി കെ , ഷബീര്‍ അലി പി എം , ഖയ്യൂം ടി കെ എന്നിവരെയും സെക്രട്ടറിമാരായി റാഷില്‍ പി വി , സിദ്ധിഖ് കെ കെ , ആഷിക് പി സി , ഫായിസ് എടപ്പട്ടി എന്നിവരേയും തെരെഞ്ഞെടുത്തു . വാഖിന്റെ നേത്രത്വത്തില്‍ നാട്ടില്‍ പണി കഴിപ്പിച്ചു വരുന്ന ടവര്‍ നിര്‍മാണ കമ്മറ്റി വര്‍ക്കിങ് ചെയര്‍മാനായി സിദ്ധിഖ് വട്ടപ്പാറയെയും ജനറല്‍ കണ്‍വീനറായി അക്ബര്‍ ടി പിയെയും തെരെഞ്ഞെടുത്തു . എക്സിക്യൂട്ടീവ് അംഗങ്ങളായി സുഹൈല്‍ കെ , അഷ്റഫ് കാമശ്ശേരി , ദില്‍ഷാദ് മണ്ണറോട്ട് ,സി സി അഹമ്മദ് കുട്ടി, ജബ്ബാര്‍ ടി പി, ഫസല്‍ കൊന്നേങ്ങല്‍, നിയാസ് കാവുങ്ങല്‍, അബ്ദുല്‍ ബാസിത് ഫാറൂഖ്, ലിനീഷ് സി, നൗഫല്‍ പൈങ്ങലപ്പുറത്ത്, നവാബ് ഹുസൈന് , ഷബീര്‍ വെട്ടത്തൂര്‍ , ഫായിസ് എളംകുഴി, , എന്നിവരെയും തെരെഞ്ഞെടുത്തു.
ഷാജഹാന് ടി കെ സ്വാഗതവും ഷംവില്‍ എളംകുഴി നന്ദിയും പറഞ്ഞ ചടങ്ങില്‍ ടവര്‍ നിര്‍മാണ പുരോഗതി സിദ്ധിഖ് വട്ടപ്പാറയും വാഖിന്റെ പുതിയ കാമ്പയിന് വിശദാംശങ്ങള്‍ ഷബീര്‍ അലിയും അവതരിപ്പിച്ചു .
അബ്ദു കാളൂര്‍ , ഷമീം ഓക്കേ , ഔസ് കെ വി , അഹമ്മദ് കുട്ടി കെ സി , മുനീര്‍ ബി കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .
