Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഓ കെ അബൂബക്കറിന്റെ വിയോഗത്തില്‍ കെഎംസിസി ഖത്തര്‍ അനുശോചിച്ചു

ദോഹ. ആദ്യ കാല ഖത്തര്‍ പ്രവാസി പ്രമുഖനും വ്യവസായിയും കെഎംസിസി ഖത്തര്‍ മുന്‍ പ്രസിഡണ്ടു കൂടിയായിരുന്ന കണ്ണൂര്‍ തൂവക്കുന്ന് സ്വദേശി ഒ കെ അബൂബക്കര്‍ 79 വയസ്സ് നിര്യാതനായി . പ്രവാസം അവസാനിപ്പിച്ച് നാട്ടിലായിരുന്ന അദ്ദേഹം നാട്ടിലും മത സാമൂഹിക രാഷ്ട്രീയ നേതൃ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു . പദേശത്തെ മുസ്ലിം ലീഗ് സീനിയര്‍ നേതാവായിരുന്ന അദ്ദേഹം മികച്ച സംഘാടകനും, ഇസ്ലാഹി പ്രവര്‍ത്തകനുമായിരുന്നു ഖത്തര്‍ ഇസ്ലാഹി സെന്റര്‍ മുന്‍ ഭാരവാഹികൂടിയായിരുന്നു.
പരേതന്റെ വിയോഗത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മികച്ച സംഘാടകനും ജീവ കാരുണ്യപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടമാണ് എന്ന് അനുശോചന സന്ദേശത്തില്‍ സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു .
ഭാര്യ നഫീസ മക്കള്‍ ഫരീദ, ഇര്‍ഫാനുല്‍ഹക്ക് ( ഖത്തര്‍ ) സഫറാജ.
മരുമക്കള്‍ ഇസ്മായില്‍ മലയന്‍കണ്ടിയില്‍ കടവത്തൂര്‍, ഷാക്കിറ കടവത്തൂര്‍,ഷമീം കുറ്റ്യാടി.
സഹോദരങ്ങള്‍: പരേതനായ ഒഴക്കേരീന്റെ വിട കുഞ്ഞമ്മദ് കുട്ടി ഹാജി, പരേതനായ ഒ കെ . അബ്ദുല്ലഹാജി,
സഹോദരികള്‍ കുഞ്ഞാമി മലയന്‍കണ്ടിയില്‍ കടവത്തൂര്‍, അയിശു മലയന്‍കണ്ടിയില്‍ കടവത്തൂര്‍.

Related Articles

Back to top button