കര്‍ഷകശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ: അടുക്കളത്തോട്ടവും ജൈവ പച്ചക്കറിയും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂര്‍ സര്‍വീസ് ഫോറം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ കര്‍ഷക അവാര്‍ഡ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
കര്‍ഷകശ്രീ അവാര്‍ഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഫ്ന ഫില്സറിന് കുവൈത്തില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ കൊടിയത്തൂരിലെ ആദ്യ എഞ്ചിനിയറും ആദ്യകാല പ്രവാസിയുമായ ഉസൈമത്ത് പുരസ്കാരം കൈമാറി. കര്‍ഷകശ്രീ അവാര്‍ഡ് രണ്ടാം സമ്മാനം സ്ഥാനം ഷഫീഖ് വടക്കേ വീട്ടിലിനു ജാസ് അബ്ദുറഹ്മാനും കൈമാറി.
നവകര്ഷക പുരസ്കാരം ഇര്‍ഷാദ് കാരക്കുറ്റിക്കും, ഗാര്‍ഡണിംഗ് അവാര്‍ഡ് ഫാക്കിറ അമീനും സമര്‍പ്പിച്ചു.
നഫ് ല ഷാക്കിര്‍, മര്‍വ ബദിയുസ്സമാന്‍, മനാഫ് എം.കെ, ഷമീര്‍ എന്‍കെ, ഇല്ല്യാസ് നജ്മുസലാഹ്, റാഷിദ് പി.വി, അബ്ദുല്‍ അസീസ് പുതിയോട്ടില്‍, ഫയാസ് കാരക്കുറ്റി എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.
ചടങ്ങില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു റമദാന് ഡയബെറ്റിക് അവയര്‍നെസ് സെഷന് സംഘടിപ്പിച്ചു.
കൊടിയത്തൂര്‍ നിവാസികളായ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കെ.എസ്.എഫ് ടാലന്റ് അവാര്‍ഡ് ആന്‍ഡ് സ്ക്കോളര്‍ഷിപ്പ് പ്രോഗ്രാമിനെപ്പറ്റി അമീന് കൊടിയത്തൂര്‍ ഫയാസ് കാരക്കുറ്റി എന്നിവര്‍ വിശദികരിച്ചു.
ജനറല്‍ സെക്രട്ടറി മുജീബ് എന്‍കെ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് എം. എ അബ്ദുല്‍ അസീസ് അദ്ധ്യഷത വഹിച്ചു, ഇല്ല്യാസ് നന്ദി പറഞ്ഞു. അബ്ദുള്ള മാസ്റ്റര്‍, മുറാദ് പി.പി , ബാക്കിര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

