Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റമദാന്‍ നിലാവില്‍ മൈലാഞ്ചി മൊഞ്ചുമായി ജി.ആര്‍.സി.സി

ദോഹ:ഖത്തറിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍, റമദാന്‍ മാസത്തിന്റെ പുണ്യവും ആവേശവും പങ്കുവെക്കാന്‍ ‘മെഹന്തി ഫെസ്റ്റ് വിത്ത് സുഹൂര്‍ ഡിന്നര്‍’ സംഘടിപ്പിക്കുന്നു. 2026 മാര്‍ച്ച് 11 ബുധനാഴ്ച ദോഹയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. സാമ്പ്രദായിക മെഹന്തിയുടെ തനിമയും വൈദഗ്ധ്യവും പ്രവാസികള്‍ക്കിടയില്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരവും കൂട്ടായ്മയും ഒരുക്കിയിരിക്കുന്നത്.

രാത്രി 8 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ മെഹന്തി മത്സരത്തിന് പുറമെ ആത്മീയ അനുഭവം പകരുന്ന തത്സമയ ഭക്തിഗാനാലാപനവും അരങ്ങേറും. റമദാന്‍ മാസത്തിന്റെ പവിത്രത വിളിച്ചോതുന്ന മാപ്പിളപ്പാട്ടുകളും സൂഫി ഗീതങ്ങളും പരിപാടിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം നല്‍കും.

ക്യാഷ് പ്രൈസുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ജി.ആര്‍.സി.സി. വാഗ്ദാനം ചെയ്യുന്നുണ്ട് . മെഹന്തി മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം 333 റിയാല്‍ (ഒന്നാം സ്ഥാനം), 222 റിയാല്‍(രണ്ടാം സ്ഥാനം), 111 റിയാല്‍(മൂന്നാം സ്ഥാനം) എന്നിങ്ങനെ ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും സ്‌പെഷ്യല്‍ ഗിഫ്റ്റുകളും നല്‍കും. 45 മിനിറ്റ് നീളുന്ന മത്സരത്തില്‍ ഫ്രീ-ഹാന്‍ഡ് ഡിസൈനുകള്‍ക്കാണ് അനുമതി.

പരമ്പരാഗത മൂല്യങ്ങളും സുഹൂര്‍ വിരുന്നും കേരളീയ തനിമയും പ്രവാസത്തിന്റെ സ്‌നേഹവും കോര്‍ത്തിണക്കി ഒരുക്കുന്ന വിഭവസമൃദ്ധമായ സുഹൂര്‍ ബുഫെ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്. വിശ്വാസവും കലയും ഒത്തുചേരുന്ന ഈ വേദിയില്‍ ജി.ആര്‍.സി.സി അംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള മികച്ചൊരവസരമാണ് ഒരുങ്ങുന്നത്.

കൂടാതെ അറേബ്യന്‍ സാംസ്‌കാരിക പഴമ വിളിച്ചോതുന്ന പുരാവസ്തു ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, ചിത്രകലാ അധ്യാപികയും ലൈവ് ആര്ട്ട് പെര്‍ഫോര്‍മറുമായ രോഷ്നി കൃഷ്ണന്റെ ചിത്രകലാ വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും വേദിയ്ക്ക് മാറ്റ് കൂട്ടും

‘പുണ്യമാസത്തിന്റെ പ്രഭയില്‍ ഭക്തിഗീതങ്ങളുടെ അകമ്പടിയോടെ മൈലാഞ്ചി ചുവപ്പില്‍ വിരിയുന്ന ഈ വസന്തം പ്രവാസികള്‍ക്ക് പുതിയൊരു അനുഭവമാകും,’ എന്ന് സംഘാടകര്‍ അറിയിച്ചു.
മെഹന്തി മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സാംസ്‌കാരിക സന്ധ്യയിലേക്ക് പ്രവേശനം ഉറപ്പു വരുത്തുവാനും താഴെ കാണുന്ന ഗൂഗിള്‍ ഫോം വഴിയോ മൊബൈല്‍ നമ്പറിലൂടെയോ ബന്ധപ്പെടാവുന്നതാണ്.
https://forms.gle/RheuP2fPhPMdx7hA7

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +974 7111 7954, +974 3110 0317, +974 5026 6880, +974 7010 7833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button