Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കേരള ബിസിനസ് ഫോറം പത്താം വാര്‍ഷികം ലോഗോ പ്രകാശനം ചെയ്തു

ദോഹ: കേരള ബിസിനസ് ഫോറം (കെ ബി എഫ്) പത്താം വാര്‍ഷികാഘോഷത്തിന്റെ ലോഗോ ഖത്തര്‍ ഇന്ത്യന്‍ എംബസി ഡെപ്പ്യൂട്ടി ചീഫ്‌ ഒഫ്‌ മിഷൻ സന്ദീപ് കുമാര്‍ പ്രകാശനം ചെയ്തു. കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മാക്കറ്റേരി, റമദാന്‍ സന്ദേശം നല്‍കി. ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതവും ട്രഷറര്‍ ബിജു നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡണ്ട് ഷെജി വലിയകത്തും മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജോണ്‍സണ്‍, അന്‍വര്‍, ശ്രീജിത് പത്മജന്‍, ഷിംന, വിപിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ പത്തു വര്‍ഷമായി മലയാളി ബിസിനസുകാരുമായി ബന്ധപ്പെട്ട് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ ബി എഫ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിവിധ പരിപാടികളും പദ്ധതികളുമാണ് ആവിഷ്‌ക്കരിച്ചത്.

ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ഹയാത്ത് റീജന്‍സി ഒറിക്‌സില്‍ നടത്തിയ സുഹൂറില്‍ നൂറുകണക്കിന് കമ്പനികളിലെ ഉന്നത മേധാവികളും ജീവനക്കാരും ഖത്തര്‍ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കെടുത്തു

Related Articles

Back to top button