ഖത്തറില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും 313 പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും 313 പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനധികൃത വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിനും, പൊതുജനങ്ങളുടെ ആശങ്ക ഉണര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്.
നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട കിംവദന്തികള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും, പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും, പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അംഗീകൃത ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ നേടാവൂവെന്നും
ഇത്തരം ലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയാല്‍, ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
