Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനം, രജിസ്‌ട്രേഷന്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനം, രജിസ്‌ട്രേഷന്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിനും രജിസ്‌ട്രേഷനുമുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയുടെ രണ്ടാം പതിപ്പ് (2026) ആണ് പുറത്തിറക്കിയത്.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി, സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് അല്‍ നാമ, നിരവധി മന്ത്രാലയ ഉദ്യോഗസ്ഥര്‍, ലൈസന്‍സ് ഉടമകള്‍, സ്വകാര്യ സ്‌കൂളുകളുടെയും എംബസി അഫിലിയേറ്റഡ് സ്‌കൂളുകളുടെയും ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

Related Articles

Back to top button