Uncategorized
ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനി ഖത്തരി-തുര്‍ക്കി ജോയിന്റ് ഫോഴ്സ് കമാന്‍ഡിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു

ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനി ഖത്തരി-തുര്‍ക്കി ജോയിന്റ് ഫോഴ്സ് കമാന്‍ഡിന്റെ ആസ്ഥാനമായ ഖാലിദ് ബിന്‍ അല്‍ വലീദ് ക്യാമ്പില്‍ ഫീല്‍ഡ് വിസിറ്റ് നടത്തി. ഖത്തരി-തുര്‍ക്കി ജോയിന്റ് ഫോഴ്സിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹാദി ഗാനിം അല്‍ ഖയാരീന്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സന്ദര്‍ശന വേളയില്‍, പ്രവര്‍ത്തന നടപടികളെക്കുറിച്ചും ഏറ്റവും പുതിയ സൈനിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ക്യാമ്പ് ഉള്‍ക്കൊള്ളുന്ന സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ചും ഉപപ്രധാനമന്ത്രി വിശകലനം ചെയ്തു
ഖത്തരി സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഓഫീസര്‍ നേതാക്കള്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

