Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബഷീര്‍ പഴമ്പാലക്കോടിന്റെ മൃതദേഹം സംസ്‌കരിച്ചു

സ്വന്തം ലേഖകന്‍

ദോഹ. കഴിഞ്ഞ ബുധനാഴ്ച്ച ഹൃദയാഘാതം മൂലം ഖത്തറില്‍ മരണപ്പെട്ട പാലക്കാട് പഴമ്പാലക്കോട് സ്വദേശി ബഷീറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. കള്‍ചറല്‍ ഫോറം ഖത്തറിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കള്‍ച്ചറല്‍ ഫോറം പാലക്കാട് സഹപ്രവര്‍ത്തകന് വൈകാരികമായ അന്ത്യയാത്ര നല്‍കി.

വെളളിയാഴ്ച രാത്രിയിലെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചത്. കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡന്റ് യൂസഫ് പുലാപ്പറ്റ, വൈസ് പ്രെസിഡന്റുമാരായ ഷെരീഫ് ബാഷ, രാധാകൃഷ്ണന്‍ പാടൂര്‍, ജില്ലാ സെക്രട്ടറി മുഹ്‌സിന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീര്‍ യൂസഫ്, പ്രഭാകരന്‍ വിജയന്‍ എന്നിവര്‍ സന്നിഹിതരായി.

8 വര്‍ഷത്തോളമായി ഖത്തറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബഷീര്‍.

Related Articles

Back to top button