Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സുരേന്ദ്രന്‍ വാഴക്കാടിനെ പ്രിയ വാഴക്കാട് ഗ്ലോബല്‍ കമ്മറ്റി ആദരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ശക്തമായ പ്രമേയം കൊണ്ട് ശ്രദ്ധേയമായ ‘The Sound of Age’ എന്ന സിനിമയുടെ നിര്‍മ്മാതാവും അഭിനേതാവുമായ സുരേന്ദ്രന്‍ വാഴക്കാടിനെ പ്രിയ വാഴക്കാട് ഗ്ലോബല്‍ കമ്മറ്റി ആദരിച്ചു.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റുമായ പി.എന്‍ ബാബുരാജ് മൊമെന്റോ നല്‍കി ആദരിച്ചു.

വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് സുഹൈല്‍ കൊന്നക്കോട്, പ്രിയ വാഴക്കാട് ഗ്ലോബല്‍ കമ്മറ്റി പ്രസിഡന്റ് അക്ബര്‍ ടി പി, ജോയിന്റ് സെക്രട്ടറി ശംവില്‍ എളാംകുഴി എന്നിവര്‍ സംബന്ധിച്ചു.

മാതാപിതാക്കളും മക്കളുമായുള്ള ബന്ധങ്ങളെ പറ്റി സംസാരിക്കുന്ന സിനിമക്ക് നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരു പോലെയുള്ള പിന്തുണ ആര്‍ജിക്കാനായിട്ടുണ്ട്. യൂട്യൂബില്‍ റിലീസ് ചെയ്ത ‘The Sound of Age’ എന്ന സിനിമ ഇതിനകം ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.

സിനിമ കാണാനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക

http://www.youtube.com/watch?v=sn4N9EP291A&feature=youtu.be

Related Articles

Back to top button