Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദോഹയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഇന്‍ഡിഗോ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഇന്ത്യയില്‍ നിന്നുള്ള ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോരംഗത്ത്.

ദോഹയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള പ്രതിവാര സര്‍വീസ് ആഗസ്ത് 7 ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശനിയാഴ്ചകളിലാണ് ദോഹയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തുക.

6E8928 ഫ്‌ളൈറ്റ് രാവിലെ 0:35 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7:35 ന് തിരുച്ചിറപ്പള്ളിയില്‍ എത്തും. തിരുചിറപ്പള്ളിയില്‍ നിന്ന് രാവിലെ 8:45 ന് പുറപ്പെട്ട് രാവിലെ 10:55 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

180 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സര്‍വീസ് നടത്തുക. ഇന്‍ഡിഗോ വെബ്സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, ലക്‌നോ എന്നീ നഗരങ്ങളിലേക്കാണ് നിലവില്‍ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

Related Articles

Back to top button