
ഖത്തറില്‍ കോവിഡ് രോഗികള്‍ രണ്ടായിരത്തോടടുക്കുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
മുഹമ്മദ് റഫീഖ് :-
ദോഹ : ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയായി രോഗമുക്തരേക്കാളും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്നത്തെ കണക്കനുസരിച്ച് ഖത്തറിലെ കോവിഡ് രോഗികളുടെ എണ്ണം 1944 ആണ്. ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും സമൂഹവും ഒറ്റക്കെട്ടായി അതീവ ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
24 മണിക്കൂറിനുള്ളില്‍ നടന്ന 20120 പരിശോധനകളില്‍ 48 യാത്രക്കാര്‍ക്കടക്കം 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. 146 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1944 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 73 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രണ്ടാളെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 22 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.