Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഇന്ത്യയില്‍ നിന്നും ആദ്യ ഡോസ് കോവി ഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കാശ്വാസം, 48000 ഡോസ് അസ്ട്ര സെനിക വാക്‌സിന്‍ ഖത്തറിലെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയില്‍ നിന്നും ആദ്യ ഡോസ് കോവി ഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കാശ്വാസം. കോവാക്‌സുമായുള്ള സ്വാശ്രയ കരാറിന്റെ ഭാഗമായി 48,000 ഡോസ് ആസ്ട്രാസെനെക്ക കോവിഡ് -19 വാക്‌സിന്‍ ഖത്തറിലെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിന്നും കോവി ഷീല്‍ഡിന്റെ ആദ്യ ഡോസെടുത്തവര്‍ക്ക് ഖത്തറില്‍ രണ്ടാം ഡോസ് അസ്ട്ര സെനിക്കയാണ് നല്‍കിയിരുന്നത്. എന്നാല്‍ അസ്ട്ര സെനികയുടെ സ്‌റ്റോക്ക് പരിമിതമായത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ലോകാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ വികസനം, ഉത്പാദനം, തുല്യമായ വിതരണം എന്നിവ ത്വരിതപ്പെടുത്തുന്നതിന് ഗവണ്‍മെന്റുകളും നിര്‍മ്മാതാക്കളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോളിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പേര്‍ഡ്‌നെസ് ഇന്നൊവേഷന്‍സ് (CEPI), ഗവി (വാക്‌സിന്‍ അലയന്‍സ്), ലോകാരോഗ്യ സംഘടന എന്നിവയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള സംരംഭമാണ് കോവാക്‌സ്.

ഇതുവരെ, 170 ലധികം രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ആസ്ട്രാസെനെക്കയുടെ 1 ബില്യണ്‍ ഡോസ് വാക്‌സിന്‍ പുറത്തിറക്കിയിട്ടുണ്ട്.

ഖത്തര്‍ ദേശീയ വാക്‌സിന്‍ കാമ്പയിന്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നും അര്‍ഹരായവര്‍ക്ക് അസ്ട്ര സെനിക വാക്‌സിന്‍ നല്‍കുമെന്നും കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിനുള്ള ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

കോവാക്‌സിന്റെ പ്രധാന സഹായിയാണ് ഖത്തറെന്നും വാക്‌സിന്‍ വികസനത്തിനായി 20 മില്യണ്‍ ഡോളര്‍ ഖത്തര്‍ സംഭാവന നല്‍കിയതായും ഡോ. അല്‍ ഖാല്‍ പറഞ്ഞു.

Related Articles

Back to top button