Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രഥമ ഖത്തര്‍ ഫോര്‍മുല വണ്‍ റേസ് ടിക്കറ്റ് വില്‍പന ചൊവ്വാഴ്ചയാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ചരിത്രപ്രസിദ്ധമായ പ്രഥമ ഖത്തര്‍ ഫോര്‍മുല വണ്‍ റേസ് അഥവാ ഉരീദൂ ഖത്തര്‍ ഗ്രാന്‍ഡ് പ്രീയുടെ ടിക്കറ്റ് വില്‍പന ചൊവ്വാഴ്ചയാരംഭിക്കുമെന്ന് ലുസൈല്‍ സര്‍ക്യൂട്ട് സ്‌പോര്‍ട്‌സ് ക്ലബ് പ്രഖ്യാപിച്ചു.

നവംബര്‍ 19 മുതല്‍ 21 വരെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന പരിപാടിയിലാണ് ഖത്തര്‍ ഫോര്‍മുല വണ്‍ അരങ്ങേറ്റം കുറിക്കുക

ടിക്കറ്റുകള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ലഭ്യമാണ്. 750 റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തെ പ്രത്യേക പാക്കേജുകളും ലഭ്യമാണ്. ആരാധകര്‍ക്ക് www.lcsc.qa അല്ലെങ്കില്‍ LCSC ആപ്പില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം.

Related Articles

Back to top button